ആൻഡ്രോയിഡ്
Android (ഫോൺ അല്ലെങ്കിൽ ടാബ്‌ലെറ്റ്) ഉപയോഗിക്കുന്നവർക്കു ZOOM ഇൻസ്റ്റാൾ ചെയ്ത് സഭാമീറ്റിംഗുകൾ കാണുന്നതിനും കേൾക്കുന്നതിനും സഹായകരമായ നിർദ്ദേശങ്ങൾ നൽകുന്നതിനാണ് ഈ പേജ് തയ്യാറാക്കിയിരിക്കുന്നത്.
നിങ്ങളുടെ സഭയിൽനിന്നു ലഭിക്കുന്ന മീറ്റിംഗ് ID, പാസ്സ്‌വേർഡ് എന്നിവ ഏതെങ്കിലും വെബ്സൈറ്റിലോ സോഷ്യൽ മീഡിയയിലോ (Facebook, twitter etc) പ്രസിദ്ധപ്പെടുത്താൻ പാടില്ല.
ZOOM ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാനായി ഈ പേജിൻറെ ഏറ്റവും താഴെ കൊടുത്തിരിക്കുന്ന link ക്ലിക്ക് ചെയ്യുക.
1. Google Play സ്റ്റോറിൽ നിന്ന് ZOOM ഇൻസ്റ്റാൾ ചെയ്യുക.
3. മീറ്റിങ് ID ചോദിക്കുന്നിടത്തു ID ടൈപ്പുചെയ്യുക. ID നിങ്ങൾക്ക് സഭകളിൽനിന്നു ലഭിക്കുന്നതായിരിക്കും. അതിനുശേഷം അടുത്ത വരിയിൽ നിങ്ങളുടെ പേര് നൽകുക (അല്ലെങ്കിൽ കുടുംബത്തിന്റെ പേര്). നിങ്ങളുടെ പേരിന് ശേഷം, നിങ്ങൾക്കൊപ്പം പങ്കെടുക്കുന്നവരുടെ എണ്ണം ദയവായി നൽകുക (പങ്കെടുക്കുന്നവരുടെ കൃത്യമായ എണ്ണം എടുക്കാൻ ഇത് സഹോദരങ്ങളെ സഹായിക്കും). അതിനുശേഷം Join Meeting ക്ലിക്ക് ചെയ്യുക.
നിങ്ങൾ join ചെയ്യാൻ ശ്രമിക്കുന്ന മീറ്റിങ്ങിനു പാസ്സ്‌വേർഡ് ഉണ്ടെങ്കിൽ പുതിയതായി കാണുന്ന വിൻഡോയിൽ പാസ്സ്‌വേർഡ് ടൈപ്പ് ചെയ്തു Continue ക്ലിക്ക് ചെയ്യുക
അതിനുശേഷം നിങ്ങളുടെ ഫോണിന്റെയോ റ്റാബിന്റെയോ ഇടത് കോണിലുള്ള Join Audio-യുടെ മുകളിൽ വരുന്ന Call via Device Audio-ൽ ക്ലിക്ക് ചെയ്യുക. നിങ്ങൾ ആദ്യമായി ZOOM ഉപയോഗിക്കുകയാണെങ്കിൽ, താഴെ കാണുന്നതുപോലെ ചോദ്യം ചോദിക്കും. അപ്പോൾ ALLOW ക്ലിക്ക് ചെയ്യുക.
ഈ സമയത്ത് നിങ്ങൾക്ക് മറ്റുള്ളവർ പറയുന്നത് കേൾക്കാൻ കഴിയേണ്ടതാണ് . മറ്റുള്ളവർക്ക് നിങ്ങൾ പറയുന്നത് കേൾക്കാൻ, സ്‌ക്രീനിന്റെ ഇടതു കോണിലുള്ള Unmute ക്ലിക്ക് ചെയ്യുക.
നിങ്ങൾ പറയുന്നത് മറ്റുള്ളവർ കേൾക്കാതിരിക്കാൻ Mute ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ക്യാമറ ആരംഭിക്കാൻ,Start Video ക്ലിക്ക് ചെയ്യുക. നിങ്ങൾ ആദ്യമായി ZOOM ഉപയോഗിക്കുകയാണെങ്കിൽ താഴെ കാണുന്നതുപോലെ ചോദ്യം ചോദിക്കും. അപ്പോൾ ALLOW ക്ലിക്ക് ചെയ്യുക.
ഇപ്പോൾ മറ്റുള്ളവർക്ക് നിങ്ങളെ കാണാൻ കഴിയും. നിങ്ങളുടെ ക്യാമറ ഓഫ് ചെയ്യണമെങ്കിൽ സ്‌ക്രീനിന്റെ ഇടതു കോണിലുള്ള Stop Video ക്ലിക്ക് ചെയ്യുക.
കൈ ഉയർത്തുക
ഉത്തരം പറയാൻ ആഗ്രെഹിക്കുന്നവർക്കു സ്‌ക്രീനിന്റെ താഴെ വലത് കോണിലുള്ള More ക്ലിക്ക് ചെയ്യുക. എന്നിട്ടു താഴെ ചിത്രത്തിൽ കൊടുത്തിരിക്കുന്നതുപോലെ Raise Hand ക്ലിക്ക് ചെയ്യുക. കൈ താഴ്ത്താൻ, ചുവടെ വലത് കോണിലുള്ള More ക്ലിക്ക് ചെയ്യുക. എന്നിട്ടു Lower Hand ക്ലിക്ക് ചെയ്യുക. നിങ്ങളുടെ കൈ ഉയർത്തിയിട്ടുണ്ടെങ്കിൽ, Share എന്നതിനു മുകളിലായി സ്ക്രീനിൽ ഒരു ചെറിയ നീല നിറത്തിലുള്ള കൈ കാണാം.
Leave Meeting
മീറ്റിംഗ് കഴിയുമ്പോൾ എല്ലാവർക്കും ZOOM വഴി സഹവാസം ആസ്വദിക്കാം. ZOOM ഓഫ് ചെയ്യാൻ സ്ക്രീനിന്റെ മുകളിൽ വലത് കോണിൽ Leave ക്ലിക്ക് ചെയ്യുക.
Comments
Post a Comment
Thank you for your comment.