വിൻഡോസ്

Windows Computer ഉപയോഗിക്കുന്നവർക്കു ZOOM ഇൻസ്റ്റാൾ ചെയ്ത്  സഭാമീറ്റിംഗുകൾ കാണുന്നതിനും കേൾക്കുന്നതിനും  സഹായകരമായ നിർദ്ദേശങ്ങൾ നൽകുന്നതിനാണ് ഈ പേജ്  തയ്യാറാക്കിയിരിക്കുന്നത്.

നിങ്ങളുടെ സഭയിൽനിന്നു ലഭിക്കുന്ന മീറ്റിംഗ് ID, പാസ്സ്‌വേർഡ് എന്നിവ ഏതെങ്കിലും വെബ്സൈറ്റിലോ സോഷ്യൽ മീഡിയയിലോ (Facebook, twitter  etc)  പ്രസിദ്ധപ്പെടുത്താൻ പാടില്ല.

1. ZOOM ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക. Download link ഈ പേജിൻറെ ഏറ്റവും താഴെ കൊടുത്തിട്ടുണ്ട്.

2. ZOOM എടുത്തു Join a Meeting ക്ലിക്ക് ചെയ്യുക.



3. മീറ്റിങ് ID ചോദിക്കുന്നിടത്തു ID ടൈപ്പുചെയ്യുക. ID നിങ്ങൾക്ക്  സഭകളിൽനിന്നു ലഭിക്കുന്നതായിരിക്കും. അതിനുശേഷം അടുത്ത വരിയിൽ നിങ്ങളുടെ പേര് നൽകുക (അല്ലെങ്കിൽ കുടുംബത്തിന്റെ പേര്). നിങ്ങളുടെ പേരിന് ശേഷം, നിങ്ങൾക്കൊപ്പം പങ്കെടുക്കുന്നവരുടെ എണ്ണം ദയവായി നൽകുക (പങ്കെടുക്കുന്നവരുടെ കൃത്യമായ എണ്ണം എടുക്കാൻ ഇത് സഹോദരങ്ങളെ സഹായിക്കും). അതിനുശേഷം  Join ക്ലിക്ക് ചെയ്യുക.


                   
Meeting join ചെയ്തതിനു ശേഷം microphone, camera എന്നിവ On/Off ആക്കുന്നതിനും, കൈ ഉയർത്തുന്നതിനും താഴ്ത്തുന്നതിനും meeting off ചെയ്യുന്നതിനും ഇവിടെനിന്നു സാധിക്കുന്നതായിരിക്കും 




നിങ്ങളുടെ കംപ്യൂട്ടറിൽ ഒന്നിലധികം microphone/speaker/camera ഉണ്ടെങ്കിൽ, ശരിയായത്  തിരഞ്ഞെടുക്കേണ്ടതാണ്. 

Comments

Popular posts from this blog

ZOOM Meeting